വടകര: ബോംബേറില്‍ പ്രതിഷേധിച്ച് കരുവഞ്ചേരി അമ്പല നടയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലെറിഞ്ഞതായി പരാതി. ശനിയാഴ്ച വൈകിട്ട് വിലങ്ങില്‍ രാഗേഷിന്റെ വീടിന് നേരെയാണ് കല്ലേറ് നടന്നത്. രാഗേഷിന്റെ അച്ഛന്, അമ്മ, ഭാര്യ, സഹോദരി, കുട്ടികള്‍ ഉള്‍പ്പെടെ കോലായില്‍ നില്‍ക്കുമ്പോഴാണ് പ്രകടനത്തിന്റ പിന് നിരയില്‍ നിന്നു കല്ലേറ് നടന്നത്. പ്രകടനത്തില്‍ അസഭ്യവര്‍ഷവും കുടുംബാംഗങ്ങളെ കൈകാര്യം ചെയ്യുമെന്ന ഭീഷണിയും ഉണ്ടായി. സംഭവം നടക്കുമ്പോള്‍ രാഗേഷ് വീട്ടിലുണ്ടായിരുന്നില്ല. വീടിനു നേരെ കല്ലേറ് നടത്തിയതെന്നാരോപിച്ച് രാഗേഷിന്റ ഭാര്യ ശരണ്യ പയ്യോളി പോലീസില്‍ പരാതി നല്കി. സിപിഎം പ്രവര്‍ത്തകന്റെ വീടിന്
നേരെ കല്ലേറ് നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം പാലയാട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.