ഒഞ്ചിയം: അനശ്വര രക്തസാക്ഷി മണ്ടോടി കണ്ണന്റെ 75-ാമത് രക്തസാക്ഷിത്വ ദിനം സിപിഎം നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. നെല്ലാച്ചേരിയിലെ രക്തസാക്ഷി കുടീരത്തില്‍ നൂറ് കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ ജില്ലാ സെക്രട്ടറി
പി.മോഹനന് പുഷ്പചക്രം അര്‍പ്പിച്ചു. ഏരിയാ സെക്രട്ടറി ടി.പി.ബിനീഷ് അധ്യക്ഷനായി. ഏരിയാ കമ്മറ്റിയംഗം വി.പി.ഗോപാലകൃഷ്ണന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആര്.ഗോപാലന്, പി.രാജന്, വി. ജിനീഷ്, പി.ഗംഗാധരന്, ടി.കെ.രാജന്, കെ.എം.ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.കെ.രാഘവന് സ്വാഗതം പറഞ്ഞു.
വൈകിട്ട് വെള്ളികുളങ്ങര കേന്ദ്രീകരിച്ചു റെഡ് വളണ്ടിയര്‍ മാര്‍ച്ച് ആരംഭിച്ചു. ഒഞ്ചിയത്തിന്റെ കരുത്ത് വിളിച്ചോതുന്ന ബഹുജന റാലിയും വളണ്ടിയര്‍ മാര്‍ച്ചും ഓര്‍ക്കാട്ടേരി ചന്ത മൈതാനിയിലെ മണ്ടോടി കണ്ണന് നഗറില്‍ സംഗമിച്ചു. അനുസ്മരണ പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി പി ബിനീഷ് അധ്യക്ഷനായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ, പി മോഹനന് ,ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന് തുടങ്ങിയവര്‍ സംസാരിച്ചു. ഇല്ലത്ത് ദാമോദരന്‍ സ്വാഗതം പറഞ്ഞു. രാജാറാം തൈപ്പള്ളി രചിച്ച ‘മണ്ടോടി കണ്ണന് സമരജീവിതം’ പുസ്തകം എം വി ഗോവിന്ദന് പ്രകാശനം ചെയ്തു. സംഗീതിക ഒഞ്ചിയത്തിന്റെ ഗാനവിരുന്നുമുണ്ടായി.