ഒഞ്ചിയം: സിപിഎം ഏരിയാ സെക്രട്ടറിയും എന്‍ജിഒ യൂണിയന് സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി.എച്ച്.അശോകന് നാടിന്റെ സ്മരണാഞ്ജലി. 11ാം മത് ചരമവാര്‍ഷിക ദിനംസിപിഎം നേതൃത്വത്തില്‍ ആചരിച്ചു. രാവിലെ 7 ന് സിഎച്ച് സ്മൃതി മണ്ഡപത്തില്‍ പുഷ്പാപാര്‍ച്ചന നടത്തി. ജില്ലാ സെക്രട്ടറി പി മോഹനന് പുഷ്പചക്ര സമര്‍പ്പണം നടത്തി. ലോക്കല്‍ സെക്രട്ടറി കെ എം ദാമോദരന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന്, ഏരിയാ സെക്രട്ടറി ടിപി ബിനിഷ്, ആര് ഗോപാലന്, പി രാജന്, എന്‍ ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. എ കെ ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു.
വൈകിട്ട് നെല്ലാച്ചേരി പടിഞ്ഞാറ് സിഎച്ച്സ്ക്വയറിന് സമീപം അനുസ്മരണ പൊതുസമ്മേളനം പി മോഹനന് ഉദ്ഘാടനം ചെയ്തു.എം കെ രാഘവന് അധ്യക്ഷനായി. ഡിവൈഎഫ് ഐ അഖിലേന്ത്യാ കമ്മറ്റിയംഗം ജെയ്ക് സി തോമസ്, ടി പി ബിനീഷ്, ആര് ഗോപാലന്, കെ പി ഗിരിജ, പി ശ്രീധരന് തുടങ്ങിയവര്‍ സംസാരിച്ചു. എ കെ ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു.