വടകര: സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായ കേളുഏട്ടന്റെ 33-ാം ചരമ വാര്‍ഷിക ദിനം സിപിഎം നേതൃത്വത്തില്‍ ആചരിച്ചു. വടകര പഴങ്കാവിലെ സ്മൃതി മണ്ഡപത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക പുഷ്പചക്രം സമര്‍പിച്ചു. ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ നടന്ന പ്രകടനത്തിനുശേഷം വീട്ടുവളപ്പിലെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടന്നു. കെ കെ ലതിക അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ടി പി ഗോപാലന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്കരന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ ദിവാകരന്, കെ പുഷ്പജ, നഗരസഭ ചെയര്‍പേഴ്സണ്‍ കെ പി ബിന്ദു, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, നഗരസഭ കൗണ്‍സിലര്‍ പി പി ബാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. ലോക്കല്‍ സെക്രട്ടറി കെ സി പവിത്രന് സ്വാഗതം പറഞ്ഞു.