അഴിയൂര്‍: ബോംബ് നിര്‍മാണം കുടില്‍ വ്യവസായമാക്കിയ പാര്‍ട്ടിയാണ് സിപിഎമ്മെന്നും സമാധാനത്തിന് എന്നും മുന്നില്‍ നില്ക്കുന്ന വടകര മേഖലയെ അക്രമത്തിലൂടെ തകര്‍ക്കുന്നതിനെതിരെ ജനം വിധിയെഴുതണമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് എംഎല്‍എ പറഞ്ഞു.
ചോമ്പാല്‍ കാപ്പുഴക്കല്‍ മേഖല യുഡിഎഫ്-ആര്‍എംപിഐ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി മത്സരിക്കുന്നത്. എന്നാല്‍ സിപിഎം സ്വന്തം ചിഹ്നം സംരക്ഷിക്കാനാണ് മംത്സരിക്കുന്നത്.
കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എം. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, വി.എം.ചന്ദ്രന് കോട്ടയില്‍ രാധാകൃഷ്ണന്, പി.ബാബുരാജ്, യു എ റഹിം, പ്രദീപ് ചോമ്പാല, വി പി.പ്രകാശന് കെ.അന്‍വര്‍ഹാജി, ടി.സി.രാമചന്ദ്രന്, ജിതേഷ് മുതുകാട്, വി കെ അനില്‍കുമാര്‍, കെ പി രവീന്ദ്രന്, കെ പി. ചെറിയ കോയതങ്ങള്‍, ഷോണപുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു.