തിരുവനന്തപുരം: വടകരയിലെ കാഫിര്‍ പ്രയോഗത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പോലീസ് കര്‍ശന നടപടി എടുക്കുന്നില്ലെങ്കില്‍ യുഡിഎഫ് പ്രക്ഷോഭം തുടങ്ങും. വര്‍ഗീയ പ്രചാരണത്തിന് പിന്നില്‍ സിപിഎം നേതാക്കളായിരുന്നു. സംഘപരിവാറിനെ നാണിപ്പിക്കുന്ന പ്രചാരണമാണ് സിപിഎം നടത്തിയത്. സിപിഎമ്മില്‍ നിന്ന് സംഘപരിവാറിലേക്ക് അധികം ദൂരമില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
വര്‍ഗീയ പ്രചരണം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചത് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ്. ഹീനമായ വര്‍ഗീയ പ്രചരണം നടത്തിയവര്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. താത്ക്കാലിക ലാഭത്തിന് വേണ്ടി പുറത്തെടുത്ത തന്ത്രം സമൂഹത്തില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാക്കള്‍ പോലും മറന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.