ആയഞ്ചേരി: തെരെഞ്ഞെടുപ്പില്‍ സിപിഎം വന്‍ തോല്‍വി മുന്നില്‍ കാണുകയാണന്നും ബോംബ് രാഷ്ട്രീയവും കൊലപാതകരാഷ്ട്രീയവും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായപ്പോള്‍ അതിനെതിരെയുള്ള മറപിടിക്കാനാണ് യുഡിഎഫിന് മേല്‍ വ്യാജപ്രചരണത്തിന്റെ കഥ മെനഞ്ഞതെന്ന് കെ.കെ.രമ പ്രസ്താവിച്ചു. ആയഞ്ചേരി മുക്കടത്തും വയലില്‍ നടത്തിയ യുഡിഎഫ് ഏരിയ കുടുംബ സംഗമം ഉദ്ഘാനം ചെയ്യുകയിരുന്നു അദ്ദേഹം. കേന്ദ്ര, കേരള സര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഈ തെരെഞ്ഞുപ്പില് ജനം വിധിയെഴുതുമെന്നും വരുംദിനങ്ങളില്‍ പല വിധ കെട്ടുകഥകളുമായി സി.പി.എം രംത്തിറങ്ങുമെന്നും ജാഗ്രതയോടു കൂടി യുഡിഎഫ് പ്രവര്‍ത്തകര്‍ ഉണ്ടാകണമെന്നും രമ കൂട്ടിച്ചേര്‍ത്തു.
സംഗമത്തില്‍ തയ്യില്‍ ആസ്യ അധ്യക്ഷയായി. ഹരിത സംസ്ഥാന വൈ: പ്രസിഡന്റ് ആയിശ ബാനു മുഖ്യ പ്രഭാഷണം നടത്തി. ചന്ദ്രന് മൂഴിക്കല്‍, എന്‍ അബ്ദുല്‍ ഹമീദ്, ലതിക പി.എം, സി.എം അഹമ്മദ് മാസ്റ്റര്‍, കണ്ണോത്ത് ദാമോദരന്‍, ടി.കെ മൊയ്തു മാസ്റ്റര്‍ പിലാതോട്ടത്തില്‍ അബ്ദുള്‍ കരീം ഹാജി, ലത്തീഫ് ആയഞ്ചേരി, രൂപ കേളോത്ത്, വിനോദന്‍ കേളോത്ത് എന്നിവര്‍ പ്രസംഗിച്ചു.