വെള്ളികുളങ്ങര: ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്റെ എഴുപത്തിയഞ്ചാമത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വെള്ളികുളങ്ങരയില്‍ നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന കമ്മറ്റി അംഗവും മഹിളാ ഫെഡറേഷന് സംസ്ഥാന ജനറല്‍ സിക്രട്ടറിയുമായ ഇ എസ് ബിജിമോള്‍ ഉദ്ഘാടനം ചെയ്തു.
കെ ഗംഗാധര കുറുപ്പ് അധ്യക്ഷത വഹിച്ചു. ആര്.ശശി, കെ ഭാരതി, ആര്.സത്യന്, പി.സുരേഷ് ബാബു, ആര്.സത്യന്, എന്‍.എം.ബിജു,
പി.സജീവ് കുമാര്‍, ഇ.രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിന് പി.കെ.സതീശന്, സി.രാമകൃഷ്ണന്, കെ.കെ.രഞ്ജിഷ്, ടി.പി.റഷീദ്, വി.പി.രാഘവന്, കെ.എ.സുരേന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.