ഇരിങ്ങണ്ണൂര്‍: സിപിഐ ഇരിങ്ങണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തുറന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.എന്‍.ചന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. സന്തോഷ് കക്കാട്ട് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എം.ടി.ബാലന്, സി.കെ.ബാലന്, ഇ.രാജന്, കെ.കെ.സുനില്‍ എന്നിവര്‍ സംസാരിച്ചു