മൊകേരി: മൊകേരിയിലെ ആദ്യ കാല സി പി ഐ പ്രവർത്തകനായ സി പി ചാത്തു (76) അന്തരിച്ചു. മൊകേരിയിൽ വെച്ച് ഉണ്ടായ റോഡപകടത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു. കമ്യൂണി പാർട്ടിയിലെ 1964 ലെ ഭിന്നിപ്പിന്റെ നാളുകളിൽ സി പി ഐ നിലപാടിനോടൊപ്പം നിലകൊണ്ട പ്രവർത്തകനായിരുന്നു. കെട്ടിടനിർമാണ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/12/clearve.jpeg?resize=600%2C553&ssl=1)
തൊഴിലാളി യൂണിയൻ എ ഐ ടി യു സി യൂണിറ്റ് ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു. ഭാര്യ: നാരായണി. മക്കൾ:അനിത, അജിത, സുനിത – മരുമക്കൾ: ശശി, സുരേന്ദ്രൻ – പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് നരി കൂട്ടും ചാലിലെ കണ്ടോത്ത് മീത്തൽ വീട്ട് വളപ്പിൽ സംസ്കരിക്കും.