വടകര: ഇൻഡ്യൻ അക്കാഡമി ഓഫ് പീഡിയാട്രീഷൻസ് വടകര ചാപ്റ്ററിൻ്റെയും വടകര റോട്ടറി ക്ലബ്ബിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ വടകര ഗവ. സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂളിലെ ഗ്രീൻ ആർമി യൂനിറ്റിന് പ്ലാസ്റ്റിക് മുക്തവും പരിസ്ഥിതി സൗഹൃദവുമായ കൗഡങ് പോട്ടുകൾ പച്ചകറികൃഷി , മറ്റ് കൃഷികൾ എന്നിവ ചെയ്യാൻ വേണ്ടി നല്കി. സ്കൂളും പരിസരവും മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കാൻ ബാരൽ കംപോസ്റ്റിൻ്റെ രണ്ട് യൂണിറ്റും
ഇതോടൊപ്പം വിതരണം ചെയ്തു. ചടങ്ങിന് വടകര റോട്ടറി പ്രസിഡൻറ് ഡോ. സലീം പി.എം അധ്യക്ഷത വഹിച്ചു. നാഷണൽ ഗ്രീൻ ആർമി കൺവീനർ ഡോ. നൗഷീദ് അനി പദ്ധതി വിശദീകരിച്ചു. റൊട്ടേറിയൻ പ്രദീപ് കുമാർ .എം ടി പദ്ധതി വിശദീകരിച്ചു. റോട്ടറി പബ്ലിക് റിലേഷൻ ചെയർമാൻ കെ. ചന്ദ്രൻ, റോട്ടറി കമ്മ്യൂണിറ്റി സർവ്വീസ് ചെയർമാൻ പി പി. രാജൻ , സ്കൂൾ സീനിയർ അദ്ധ്യാപകൻ സി.എച്ച് .ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിന് ഹെഡ്മിസ്ട്രസ്സ് സുനന്ദ .ടി. സ്വാഗതവും സ്കൂൾ ഗ്രീൻ ആർമി ക്യാപ്റ്റൻ പ്രനിഷ
നന്ദിയും പറഞ്ഞു.