വടകര: ഓര്‍ക്കാട്ടേരിയിലെ ഫ്രണ്ട്സ് ഓഫ് യോഗ സെന്ററില്‍ മാര്‍ച്ച് ആദ്യവാരം വിവിധ കോഴ്സുകള്‍ തുടങ്ങുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയം നടത്തുന്ന യോഗ ടിടിസി, യോഗ തെറാപ്പി കോഴ്സുകളും കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ യോഗ ഡിപ്ലോമ കോഴ്സുകളും ലഭ്യമാകും. സ്വദേശത്തും വിദേശത്തും നിരവധി ജോലി സാധ്യതകളുള്ളതും ശാരീരികവും മാനസികവുമായ ഉന്നതി പ്രദാനം ചെയ്യുന്നതുമാണ് കോഴ്സുകളെന്ന് ഇവര്‍ പറഞ്ഞു. ഋഷികേശില്‍ രജിസ്റ്റര്‍ചെയ്ത് പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് യോഗ ഫോണ്ടേഷന്റെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. 8714801282.
വാര്‍ത്താസമ്മേളനത്തില്‍ സിഇഒ നികേഷ് സുബ്രഹ്മണ്യന്, ഇ.സനിത, വി.പി.ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.