ന്യൂഡല്‍ഹി: രാജ്യമാകെ ഉറ്റുനോക്കുന്ന പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 543 ലോക്സഭാ മണ്ഡലങ്ങള്‍ക്ക് പുറമെ ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ചൊവ്വാഴ്ചയാണ്. ഇതിന് പുറമെ ഹിമാചല്‍ അടക്കം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടും എണ്ണും.
എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. ഇതിന് പുറമെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും കൗണ്ടിങ് ഏജന്റുമാര്‍ക്കുമായുള്ള ഹാന്‍ഡ് ബുക്കും കമ്മീഷന് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റിട്ടേണിങ് ഓഫീസര്‍മാര്‍ നല്കുന്ന വോട്ടെണ്ണല്‍ കണക്കുകളും ഫലവും തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിലും വോട്ടര്‍ ഹെല്പ്പ്ലൈന് ആപ്പിലും ലഭ്യമാകും.