കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ക്യാമ്പസിലെ 14 ഹാളുകളില്‍ ആയാണ് കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുക. നിയമസഭ മണ്ഡലം അടിസ്ഥാനത്തില്‍ കോഴിക്കോട് ലോക്സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും വടകര ലോക്സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ട വയനാട് ലോക്സഭ പരിധിയില്‍ വരുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോണ്‍സ സീനിയര്‍ സെക്കന്ററി സ്കൂളിലാണ്. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടും വെള്ളിമാടുകുന്നിലാണ് എണ്ണുക.
വോട്ടെണ്ണല്‍ കേന്ദ്രം
പേരാമ്പ്ര-ജെഡിടി ഇസ്ലാം കണ്വെന്ഷന് സെന്റര്‍ (ഗ്രൗണ്ട് ഫ്ലോര്‍)
കൊയിലാണ്ടി-ജെഡിടി ഇസ്ലാം നഴ്സിങ് കോളേജ് സെമിനാര്‍ ഹാള്‍ (ഗ്രൗണ്ട് ഫ്ലോര്‍)
നാദാപുരം-ജെഡിടി ഇസ്ലാം കണ്വെന്ഷന് സെന്റര്‍ (ഗ്രൗണ്ട് ഫ്ലോര്‍)
കുറ്റ്യാടി-അസ്ലം ഹാള്‍, ജെഡിടി ഇസ്ലാം ഐടിഐ (സെക്കന്‍ഡ് ഫ്ലോര്‍)
വടകര-ജെഡിടി ഇസ്ലാം എച്ച്എസ്എസ് അണ്‍എയ്ഡഡ് ഓഡിറ്റോറിയം (ഗ്രൗണ്ട് ഫ്ലോര്‍)
കൂത്തുപറമ്പ്-യമനി ഓഡിറ്റോറിയം ജെഡിടി ഇസ്ലാം അഡ്മിനിസ്ട്രേഷന് ബ്ലോക്ക് (മൂന്നാം നില)
തലശ്ശേരി-ജെഡിടി ഇസ്ലാം കണ്വെന്ഷന് സെന്റര്‍ (ഗ്രൗണ്ട് ഫ്ലോര്‍).