കോഴിക്കോട്: കേരള എഡ്യുക്കേഷൻ കൗൺസിൽ സംസ്ഥാന വ്യപകമായി നടത്തുന്ന പ്രീ-പ്രൈമറി & മോണ്ടിസ്സോറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കിയ കോഴിക്കോട് ജില്ലയിലെ വിദ്യാർതഥിനികൾക്കായി കോൺവൊക്കേഷൻ പ്രോഗ്രാമും സർട്ടിഫിക്കേറ്റ് വിതരണവും നടത്തി.കേരള എഡ്യുക്കേഷൻ കൗൺസിൽ ഡയറക്ടർ കെ സതീശൻ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.എം.കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ ആർ.എസ്.പണിക്കർ (കാതൽ ഫെയിം) അനുപമ ( ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഫെയിം) സാഹിത്യകാരനും സൈലം ലേണിംഗ് ആപ്പ് മെൻററുമായ ലിജീഷ് കുമാർ, സിനിമ പ്രൊഡക്ഷൻ എക്സിക്യുട്ടീവും, നിർമ്മാതാവും സംവിധായകനുമായ ഷാജി പട്ടിക്കര,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
സാംസ്കാരിക പ്രവർത്തകനും കേരള എഡ്യുക്കേഷൻ കൗൺസിൽ രക്ഷാധികാരിയുമായ, എം.എ.ജോൺസൺ, കെ.ഇ.സി ചെയർമാൻ പ്രതാപ് മൊണാലിസ, കെ ഇ സി അക്കാദമിക് കൗൺസിൽ ചെയർമാൻ കെ.ആർ രതീഷ്കുമാർ, കെ.ഇ.സി സ്റ്റേറ്റ് ലവൽ എക്സാം കമ്മീഷൻ അംഗം പി.കെ.ബിജു തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് കെ.ഇ.സി വിദ്യാർഥിനികൾ നടത്തിയ വിവിധ കലാപരിപാടികളും അരങ്ങേറി.