നാദാപുരം: ഫെബ്രുവരി 21 ന് വടകര ടൗൺ ഹാളിൽ വച്ചു നടക്കുന്ന ആർ ജെ ഡി വടകര പാർലമെൻ്റ് മണ്ഡലം കൺവെൻഷൻ വിജയിപ്പിക്കാൻ ആർ ജെ ഡി നാദാപുരം നിയോജക മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് എം കെ ഭാസ്കരൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. എം
വേണുഗോപാലകുറുപ്പ്, പി പി ദാമോധരൻ അടിയോടി, പി എം നാണു, ഇ കെ സജിത്ത് കുമാർ, കെ രജീഷ്, കെ.വിനാസർ, ഇ കെ കുഞ്ഞിക്കണ്ണൻ, കെ സി വിനയകുമാർ, ശ്രീജ പാലപ്പറമ്പത്ത്, എം പി നിർമല, കോമത്ത് ഭാസ്കരൻ, എം ബാൽ രാജ്, പി കെ അശോകൻ, ഗംഗാധരൻ പാച്ചാക്കര, ടി കെ ബാലൻ, വി കെ പവിത്രൻ ,ടി പ്രകാശൻ, ടി രാമകൃഷ്ണൻ, അനീസ് പാറക്കടവ്, പി പി ചന്ദ്രൻ, ടി ബാബു എന്നിവർ സംസാരിച്ചു.