വടകര: പുത്തൂര്‍ സ്റ്റേഡിയത്തിലെ കെട്ടിട നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ രണ്ട് മാസത്തേക്ക് കൂടി നീട്ടി. മെയ് 30 ന് കേസ് വീണ്ടും പരിഗണിക്കും. സ്റ്റേ നീക്കണമെന്ന എതിര് കക്ഷികളുടെ വാദം ഹൈക്കോടതി പരിഗണിച്ചില്ല. സ്റ്റേഡിയത്തില്‍ കെട്ടിടം പണിയുന്നതിനെതിരെ സ്റ്റേഡിയം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രണ്ടര
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/speak-english-a.jpeg?resize=352%2C600&ssl=1)
വര്‍ഷമായി കായികപ്രേമികള്‍ പ്രക്ഷോഭത്തിലായിരുന്നു. സ്റ്റേഡിയത്തില്‍ കെട്ടിടനിര്‍മാണവുമായി അധികൃതര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചത്. സംരക്ഷണ സമിതിക്ക് വേണ്ടി അഡ്വ. സി.ആര്.ശിവകുമാര്‍ ഹാജരായി .