മാഹി : മുഴപ്പിലങ്ങാട് – മാഹി ബൈപാസിലെ കാവുംഭാഗം കൊളശ്ശേരിയില്‍ സ്ഥാപിക്കുന്ന ടോള്‍ പ്ലാസയുടെ പ്രവൃത്തി പൂർത്തിയായി. ഇലക്ട്രോണിക് സംവിധാനമുള്ള ഗെയിറ്റുകളാണ് ഇവിടെ പണിതിരിക്കുന്നത്. ആറു ഇരുമ്പു തൂണുകളില്‍ ഷീറ്റ് പാകിയാണ്
മേല്‍ക്കൂര പണിതിട്ടുള്ളത്. താല്കാലികമായിട്ടാണ് ഈ ടോള്‍ പ്ലാസ. തിരുവനന്തപുരം – കാസർകോട് പാത യാഥാർഥ്യമാകുമ്പോള്‍ ഈ ടോള്‍ പ്രവർത്തനം നിർത്തുമെന്നാണ് സൂചന. ഇതിന്റെ ഇരുവശങ്ങളിലുമായി 80 ലൈറ്റുകള്‍ പ്രകാശിപ്പിച്ചു കഴിഞ്ഞു.