അഴിയൂർ: 16ആം വാർഡ് ജനനിബിഡമായ നടുച്ചാൽ തീരദേശത്ത് എയർടെൽ 5ജി മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷൻ കമ്മറ്റി കോഴിക്കോട് ജില്ലാ കലക്ടർ ചെയർമാനായ ജില്ല ടെലികോം കമ്മറ്റി മുമ്പാകെ ഭീമ ഹരജി നൽകി. കാലങ്ങളായി വെള്ളമൊഴുകി പോയിരുന്ന തോട് സ്ഥിതിചെയ്യുന്നിടത്താണ് പൊടുന്നനെ നിയമവിരുദ്ധമായ രീതിയിൽ ടവർ നിർമ്മാണത്തിന് വൻ കുഴിയെടുത്തത്. ഇതോടെ വാർഡ്
മെമ്പർ സാലിം പുനത്തിൽ ചെയർമാനും രമേശൻ സി വി കൺവീനറും റമീസ് ഇ സി ട്രഷററുമായ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. 140 പേർ ഒപ്പിട്ട ഭീമ ഹരജിയാണ് ജില്ലാ ടെലികോം കമ്മറ്റി
മുമ്പാകെ നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ടവർ നിർമ്മാണത്തിന് എതിരെ സ്ഥിരം സമരപന്തൽ ആരംഭിച്ചിട്ടുണ്ട്. സമരം ശക്തമാക്കുമെന്ന് ആക്ഷൻ കമ്മറ്റി അറിയിച്ചു.