വടകര: ദേശീയ പാതയില്‍ മീത്തലെ മുക്കാളിയിലുണ്ടായ ഭയാനകമായ മണ്ണിടിച്ചില്‍ അശാസ്ത്രീയ നിര്‍മാണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പറക്കല്‍ അബ്ദുള്ള ആരോപിച്ചു. മണ്‍സൂണ്‍ തുടങ്ങിയത് മുതല്‍ വെള്ളക്കെട്ട് മൂലം ദേശീയ പാത തകര്‍ന്നിരിക്കുകയാണ്. അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള പ്രദേശങ്ങളില്‍ യാത്രാക്ലേശം പ്രതിദിനം രൂക്ഷമായി വരികയാണ്. യാത്രക്കാരുടെയും പൊതുജനത്തിന്റെയും സുരക്ഷ കാറ്റില്‍ പരത്തി അങ്ങേയറ്റം നിരുത്തരവാദപരമായി നിര്‍മാണ പ്രവര്‍ത്തികള്‍ തുടരുന്ന സ്വകാര്യ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കരാറില്‍ നിന്ന് നീക്കം ചെയ്യുകയാണ് വേണ്ടത്. അതിനു പകരം നിര്‍മാണ പ്രവര്‍ത്തനത്തിലെ അപാകതകള്‍ കണ്ടില്ലെന്ന് നടിച്ച് സ്വകാര്യ കമ്പനിയെ സംരക്ഷിക്കുന്ന നിലപാടാണ് അധികാരികള്‍ സ്വീകരിക്കുന്നത്. വലിയൊരു ദുരന്തം സംഭവിക്കാന്‍ കാത്തുനില്‍ക്കാതെ ശാസ്ത്രീയമായി യുദ്ധകാലാടിസ്ഥാനത്തില്‍ ദേശീയ പാത നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ദേശീയ പാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും തയ്യാറാകണമെന്നും പാറക്കല്‍ അബ്ദുള്ള കൂട്ടിചേര്‍ത്തു.