കൊയിലാണ്ടി: പതിനെട്ടാമത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ.കെ ശൈലജയെ വിജയിപ്പിക്കുക എന്നാഹ്വാനം ചെയ്ത് എല്‍.ഡി.എഫ് കൊയിലാണ്ടി മണ്ഡലം കണ്വന്ഷന് സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന കണ്വന്ഷന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കണ്‍വന്‍ഷനില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-i.jpeg?resize=500%2C500&ssl=1)
നേതാക്കളായ കെ.കെ മുഹമ്മദ്, കാനത്തില്‍ ജമീല, കെ.ദാസന് , എം.പി ശിവാനന്ദന് , കെ.ടി.എം കോയ , ആര്.ശശി ,പി.വിശ്വന് , എം.നാരായണന്, സി.രമേശന് , അഡ്വ.സുനില്‍ മോഹന്‍ എം.പി ഷിബു, കെ.കെ കണ്ണന് , ദേവരാജന്‍ ,ടി.ചന്തു, ഡി.ദീപ, സുധ കിഴക്കേപ്പാട്ട്, ടി.കെ ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഇ.കെ അജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാമചന്ദ്രന് കുയ്യണ്ടി അധ്യക്ഷത വഹിച്ചു.