വടകര: പാനൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട ബോംബ് നിര്‍മാണത്തിനുള്ള ഗൂഢാലോചന നടന്നത് വടകരയിലാണെന്ന് യുഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എന്‍.വേണു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബോംബ് നിര്‍മാണ സാമഗ്രികള്‍ സമാഹരിച്ചത് നേതൃത്വത്തിന്റെ സഹായത്തോടെയാണെന്ന് എന്‍.വേണു പറഞ്ഞു.
പാനൂരില്‍ ഒരാളുടെ മരണത്തിനും പത്തോളം പേരുടെ പരിക്കിനും കാരണമായ ബോംബ് സ്ഫോടനമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് വടകരയിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ബോംബ് സ്ഫോടനമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പോലീസിന്റെ സ്പെഷ്യല്‍ സ്ക്വാഡ് മടപ്പള്ളിയിലെ സിപിഎം പ്രവര്‍ത്തകനായ കേളോത്ത് ബാബുവിനെ ഇന്ന് അറസ്റ്റ് ചെയ്തിരിക്കുകയാണ്. വെടിമരുന്ന് കയ്യില്‍ സൂക്ഷിക്കാന്‍ ലൈസന്‍സ് ഉള്ള ഇയാളില്‍നിന്നാണ് ബോംബ് നിര്‍മ്മാണത്തിന് ആവശ്യമായ വെടിമരുന്ന് സമാഹരിച്ചതെന്ന അറസ്റ്റിലായ പ്രതികളുടെ മൊഴിയെ തുടര്‍ന്നാണ് സ്പെഷ്യല്‍ സ്ക്വാഡ് മടപ്പള്ളിയിലെ വീട്ടില്‍ നിന്ന് ബാബുവിനെ അറസ്റ്റ് ചെയ്തത്. പാനൂര്‍ ബോംബ് നിര്‍മാണം വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറി ലക്ഷ്യം വെച്ചാണെന്ന തങ്ങളുടെ നേരത്തെയുള്ള ആരോപണം ശരിവെക്കുന്ന രൂപത്തിലുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഈ മേഖലയില്‍ നിന്ന് അന്വേഷണസംഘം കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയതായ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.
വടകരയിലെ തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍കണ്ട് ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പാനൂരിലെ ഉഗ്രശേഷിയുള്ള ബോംബുകളുടെ നിര്‍മ്മാണം. നിര്‍മിക്കപ്പെട്ട ബോംബുകള്‍ വടകരയിലെ വിവിധ പ്രദേശങ്ങളില്‍ ശേഖരിക്കപ്പെതായി സംശയിക്കുകയാണ്. ഇത് കണ്ടെത്താനുള്ള റെയ്ഡ് അടക്കമുള്ള അടിയന്തര നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വെടിമരുന്ന് അടക്കമുള്ള നിര്‍മാണ സാമഗ്രികള്‍ സമാഹരിച്ചത് വടകരക്കാരനായ കോഴിക്കോട് ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കളുടെ ഒത്താശയോടെയാണെന്നും ഇവര്‍ ആരോപിച്ചു.
കെ.ബാലനാരായണന്‍, ഐ.മൂസ, ഒ.കെ.കുഞ്ഞബ്ദുള്ള, വി.പി.ദുല്‍ഖിഫില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/vadakara-grand-carnival-ss.jpg?resize=700%2C263&ssl=1)
പങ്കെടുത്തു.