ചോറോട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ നടത്തി.കൺവെൻഷൻ ഡിസിസി ജനറൽ സെക്രട്ടറി കാവിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് അഡ്വ:പി. ടി. കെ നജ്മൽ അധ്യക്ഷ്ത വഹിച്ചു.കെ. പി കരുണൻ, സതീശൻ കുരിയാടി,സി. നിജിൻ,രാജേഷ് ചോറോട്,കെ. ജി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clear-vission.jpeg?resize=600%2C564&ssl=1)
രാജേഷ്,മഠത്തിൽ പുഷ്പ ,ഭാസ്കരൻ ചോറോട്, ഐ. ഷാജി, ഷിനിത, കെ. കെ റിനീഷ്, മോഹൻദാസ്, പുത്തൂർ മോഹനൻ,കാർത്തിക് ചോറോട്,പ്രകാശൻ. എൻ. ടി, മരത്തപ്പള്ളി രവി, രമേശൻ കിഴക്കയിൽ, ആർ. കെ പ്രവീൺ കുമാർ, ഇ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് കെഎസ്യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിമാരായ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/gvp-mall-5.jpeg?resize=849%2C600&ssl=1)
നിയമിതരായ ദിൽരാജ് പനോളി ഗായത്രി മോഹൻദാസ് എന്നിവരെയും, ദളിത് കോൺഗ്രസ് വടകര ബ്ലോക്ക് ചെയർമാനായി നിയമിതനായ രാഗേഷ് കെ.ജിയെയും അനുമോദിച്ചു.