അരൂർ: 2024ലെ കോൺഗ്രസിൻ്റെ പ്രകടനപത്രിക പുറത്തിറങ്ങാനിരിക്കെ 62 വർഷങ്ങൾക്ക് മുമ്പ് 1962 ലെ കോൺഗ്രസിൻ്റെ പ്രകടനപത്രിക ചികഞ്ഞെടുത്തിരിക്കു കുയാണ് അരൂരിലെ കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് എക്സിക്യുട്ടിവ് അംഗം കണ്ടോത്ത് ശശി,
26 വർഷം മുമ്പ് മരണമടഞ്ഞ അരൂരിലെ കോൺഗ്രസ് നേതാവ് കണ്ടോത്ത് കണാരൻ്റെ പഴയ കാല പത്രമാധ്യമങ്ങളുടെയും മറ്റും ശേഖരണത്തിൽ നിന്നാണ് 62 വർഷം മുമ്പുള്ള ഈ
പ്രകടനപത്രിക മകൻ കണ്ടെടുത്തത്. ശശി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പത്രിക നൂറ് കണക്കിന് പേരാണ് ഷെയർ ചെയത് കൊണ്ടിരിക്കുന്നത്.
-ആനന്ദൻ എലിയാറ