വടകര: ബിജെപി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ മൗനവ്രതത്തിലായിരുന്നുവെന്ന് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി വൈക്കിലശ്ശേരി മേഖലാ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ.ശൈലജയുടെ വിജയം സുനിശ്ചിതമാക്കേണ്ടത് രാജ്യത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.എം. നാരായണന് അധ്യക്ഷത വഹിച്ചു. എന്‍. ബാലകൃഷ്ണന്, ടി.എം.രാജന്, ഇ.രാധാകൃഷ്ണന്, പി.സത്യനാഥന്, എന്‍.നിധിന്, പ്രസാദ് വിലങ്ങില്‍, കെ.പ്രകാശന്, മനോജന് വി.പി. എന്നിവര്‍ പ്രസംഗിച്ചു. സ്ഥാനാര്‍ഥി കെ.കെ.ശൈലജക്ക് സ്വീകരണം നല്കി.