നരിക്കൂട്ടുംചാല്‍: കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയില്‍ നരിക്കൂട്ടുംചാല്‍ അങ്ങാടിയില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം വേണമെന്ന് കോണ്‍ഗ്രസ് ടൗണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്റെ തല തിരിഞ്ഞ നിര്‍മാണ പ്രവര്‍ത്തനമാണ് വെള്ളക്കെട്ടിന് കാരണമായിരിക്കുന്നത്. റോഡ് നിര്‍മാണം നടത്തുമ്പോള്‍ കലുങ്കുകള്‍ മാറ്റാത്തതും ശുചീകരിക്കാത്തതുമാണ് വെള്ളക്കെട്ടിന് കാരണം. വിദ്യാര്‍ഥികളടക്കമുള്ള നിരവധി ആളുകള്‍ ദുരിതമനുഭവിക്കുകയാണ്. വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് യോഗം മുന്നറിയിപ്പു നല്കി. സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍ അധ്യക്ഷനായി.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സുരേഷ്, എസ്.ജെ.സജീവ് കുമാര്‍, ടി. സുരേഷ് ബാബു, എന്‍.സി.സുനി, പ്രമോദ് പേരോട്ട്, പി.പി.ശിവേശന്, കെ.സുനില്‍കുമാര്‍, എം.സി.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
ഓവുചാല്‍ ശുചീകരിച്ച് നാട്ടുകാര്‍
നരിക്കൂട്ടുംചാല്‍: സംസ്ഥാന പാതയിലെ വെള്ളക്കെട്ട് കാരണം അപകടം വര്‍ധിക്കുന്നതായുള്ള വാര്‍ത്തയെ തുടര്‍ന്ന് ശുചീകരണ പ്രവര്‍ത്തനവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. കാവിലുംപാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും വേദിക വായനശാല പ്രസിഡന്റുമായ ജെ.ഡി.ബാബുവിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ശുചീകരണത്തിനിറങ്ങിയത്. പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള മാലിന്യം നീക്കം ചെയ്തു. അജി കൂരാറ, പി.പി.ശിവേശന്, എന്‍.സി.സുനി, കെ.പി.ഷിജില്‍, എസ്.കെ.അഭിജിത്ത് ലാല്‍, ഗൗതം.പി.ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി.