കുറ്റ്യാടി: കോണ്‍ഗ്രസ് കുറ്റ്യാടി ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും കര്‍ഷകനുമായ സി.കെ.രാമചന്ദ്രന്റെ കാര്‍ഷിക വിളകള്‍ നശിപ്പിച്ച സമൂഹദ്രോഹികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് സൂചന പോലും ലഭിക്കാത്തത് പോലീസിന്റെ കഴിവുകേടാണ് വ്യക്തമാക്കുന്നത്. പ്രതികളെ രക്ഷിക്കാന്‍ പോലീസില്‍ സമ്മര്‍ദ്ദം ഉണ്ടൊ എന്ന് സംശയിക്കേണ്ടിരിക്കുന്നു. രാമചന്ദ്രന്റെ പറമ്പിലെ നൂറ് കണക്കിന് വിവിധങ്ങളായ കാര്‍ഷിക വിളകളാണ് ഇരുട്ടിന്റെ മറവില്‍ വെട്ടിവീഴ്ത്തിയത്.
പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്തില്ലെങ്കില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പടെയുള്ള സമരപരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പു നല്കി. മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ് അധ്യക്ഷനായി.