നാദാപുരം: ചിയ്യൂരിലെ വട്ടക്കണ്ടിയിൽ താമസിക്കും വലിയ കൊയിലോത്ത്
അഷ്റഫിൻ്റ വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീവെച്ചു നശിപ്പിച്ച സംഭവത്തെ കുറിച്ച്
സമഗ്രാന്വേഷണം നടത്തണമെന്ന്കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെയും മയക്കുമരുന്ന് ലോബിയുടെ
യും ശ്രമം കരുതിയിരിക്കണമെന്നും പോലീസിൻ്റെ ജാഗ്രതക്കുറവ് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സംഭവസ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ പറഞ്ഞു.ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ് ,മണ്ഡലം പ്രസിഡന്റ് വി .വി റിനീഷ്, ബ്ലോക്ക് സെക്രട്ടറി കെ.ടി.കെ അശോകൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.