ആയഞ്ചേരി: വര്‍ഗീയതയും ഫാസിസവും രാജ്യത്തിന്റെ ശാന്തി തകര്‍ക്കുമ്പോള്‍ മഹാത്മജിയുടെ ആദര്‍ശങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നുവെന്നും അതിനായി ഗാന്ധിസം മുറുകെ പിടിക്കുന്ന കോണ്‍ഗ്രസ്-എസ് ശക്തിപ്പെടേണ്ടതുണ്ടെന്നും രജിസ്ട്രേഷന്, പുരാവസ്തു മ്യൂസിയം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പ്രസ്താവിച്ചു. കുറ്റ്യാടി മണ്ഡലത്തിലെ നാഷണല്‍ ലീഗുകാരെ കോണ്‍ഗ്രസ് എസിലേക്ക് സ്വാഗതം ചെയ്യുന്ന പരിപാടിയും വിജയികള്‍ക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരെ പാര്‍ട്ടി പതാക കൈമാറി കൊണ്ട് മന്ത്രി സ്വീകരിച്ചു.
ചടങ്ങില്‍ എസ്എസ്എല്‍എസി, ഹയര്‍ സെക്കന്ററി പരീക്ഷ വിജയികളെ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് വി.ഗോപാലന് അധ്യക്ഷത വഹിച്ചു. നാഷണല്‍ ലീഗുകാരായ വി കെ റസാഖ്, ടി എം അഷ്റഫ്, കരീം പിലാക്കി എന്നിവര്‍ സംസാരിച്ചു.