വടകര: കോണ്‍ഗ്രസ് എസ് നേതാവും വടകര നഗരസഭ മുന്‍ കൗണ്‍സിലറും റിട്ടയേര്‍ഡ് പ്രധാനാധ്യാപകനുമായ കരിമ്പനപ്പാലം പോക്കാകണ്ടയില് പി.അച്യുതന് (89) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കള്‍) ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍.
വടകര ഗുജറാത്തി എസ്ബി സ്കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച പി.അച്യുതന് വിവിധ സംഘടനകളില്‍ സജീവമായിരുന്നു. ഭാര്യ: മാലതി (റിട്ട.അധ്യാപിക ഗുജറാത്തി എസ്ബി സ്കൂള്‍). മക്കള്‍: ശ്രീജ, ശ്രീല (എല്‍ഐസി തലശേരി), ശ്രീബ. മരുമക്കള്‍: കുഞ്ഞിക്കണ്ണന് പുത്തൂര്‍ (റിട്ട.എല്‍ഐസി), സത്യന്ദാസ് (റിട്ട.എസ്ബിഐ), പരേതനായ പ്രദീപ്കുമാര്‍.