അരൂര്‍: കോണ്‍ഗ്രസ് നേതാവും സാംസ്കാരിക പ്രവര്‍ത്തകനും റിട്ട. അധ്യാപകനുമായിരുന്ന പെരുമുണ്ടച്ചേരിയിലെ ഒ.നാരായണന്റെ 5-ാം ചരമവാര്‍ഷികം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തില്‍ നടത്തിയ പുഷ്പാര്‍ച്ചനക്ക് കെ മോഹനന്, പി.കെ രവിന്ദ്രന്, കണ്ടോത്ത് ശശി, കോടികണ്ടി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision-kk.jpeg?resize=600%2C600&ssl=1)
പ്രദീഷ് എന്നിവര്‍ നേതൃത്വം നല്കി. അനുസ്മരണയോഗം മണ്ഡലം പ്രസിഡന്റ് പി അജിത്ത് ഉദ്ഘാടനം ചെയ്തു. അമ്പ്രോളി രവി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കണ്ടോത്ത് റീത്ത, എന്‍.കെ വിശ്വംഭരന്, കെ.പി.ശ്രീധരന്, സി.കാസിം എന്നിവര്‍ സംസാരിച്ചു.