മുയിപ്പോത്ത്: ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന കെ.വി.കുഞ്ഞിക്കണാരന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി നടത്തി. വീട്ടുവളപ്പിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ പരിപാടി ഡിസിസി ജനറല്‍ സെക്രട്ടറി ഇ.അശോകന് ഉദ്ഘാടനം ചെയ്തു.
ഇ.കെ.സെമിര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ആര്.പി.ശോഭിഷ്, ഡിസിസി മെമ്പര്‍ വി.ബി.രാജേഷ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എ.കെ.ഉമ്മര്‍, എ.ബാലകൃഷ്ണന്, മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പത്മനാഭന്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വി.ദാമോദരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടി എം.പി.കുഞ്ഞികൃഷ്ണന്, വിജയന് ആവള, ഒ.പി.കുഞ്ഞബ്ദുള്ള, ടി.എം.ബാലന്, ഇ.കെ.സുരേഷ്, വി.പി.കുഞ്ഞബ്ദുള്ള, കുഞ്ഞിരാമന് എന്നിവര്‍ സംസാരിച്ചു. മോര്ണോത്ത് ശ്രീധരന് സ്വാഗതവും എന്‍.കെ.എടക്കയില്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് പാലോളി ശ്രീധരന്, കെ.വി.ബാലകൃഷ്ണന്, മഹിള കോണ്‍ഗ്രസ് നേതാക്കളായ സുഷമ, സിന്ധു എന്നിവര്‍ നേതൃത്വം നല്കി.