വട്ടോളി: കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റും വട്ടോളി പിലാച്ചേരി മേഖലയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അയല്‍സഭ കണ്‍വീനറുമായ കുറ്റിയില്‍ നാണുവിന്റെ ഒന്നാം ചരമവാര്‍ഷികദിനം ആചരിച്ചു. കാലത്ത് ശവകൂടിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി തുടര്‍ന്ന് അനുസ്മരണവും നടന്നു. ബ്ലോക്ക്, മണ്ഡലം നേതാക്കളായ ഇ.ആനന്ദന്, പി.പി.അശോകന്, ജമാല്‍ മൊകേരി, ഒ.വനജ, എടത്തില്‍ ദാമോദരന്‍, ടി.വി.രാഹുല്‍, കെ.പി.കരുണന്, പി.പി.ജിതേഷ്, എന്‍.പി. ജിതേഷ്, വി.പി.പുരുഷു, മനീഷ് പിലാച്ചേരി, കെ.പി.അമ്മത്, പി.പി.മോഹനന്, വി.പി.ലിനീഷ്, അരുണ്‍ മൂയ്യോട്ട് എന്നിവര്‍ സംബന്ധിച്ചു.