കുറ്റ്യാടി: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്വാര്ഥി സിദ്ധാര്‍ഥിനെ കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, പോലീസ് നിഷ്ക്രിയത്വം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ബ്ലോക്ക്, മണ്ഡലം, ബുത്ത്, പോഷകസംഘടന ഭാരവാഹികള്‍, നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുതലായവര്‍ പ്രതിഷേധത്തില്‍ അണിനിരന്നു