വളയം: കോണ്‍ഗ്രസ് നാദാപുരം ബ്ലോക്ക് സെക്രട്ടറിയും വാട്ടര്‍ അതോറിറ്റി റിട്ട.ഹെഡ് ഓപ്പറേറ്ററുമായ വളയം എ.കെ.ജംഗ്ഷന് നവധ്വനി ക്ലബ് പരിസരത്തെ തറോക്കണ്ടിയില്‍ ടി.കെ.ബാലന് (68) അന്തരിച്ചു. ദീര്‍ഘകാലം കേരളാ വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് അസോസിയേഷന് പുറമേരി യൂണിറ്റ് പ്രസിഡന്റും ജില്ലാ കമ്മറ്റി അംഗവുമായിരുന്നു. വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്സ് കോണ്‍ഗ്രസ് വടകര ഏരിയാ കമ്മറ്റി അംഗവും
തൂണേരി ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയരക്ടറാണ്. ദീര്‍ഘകാലം വളയം പരദേവതാ ക്ഷേത്ര ഭരണസമിതി സെക്രട്ടറിയും ട്രഷററായും പ്രവര്‍ത്തിച്ചു. നവധ്വനി ക്ലബ് രക്ഷാധികാരി കമ്മറ്റി ചെയര്‍മാനായിരുന്നു. ഭാര്യ: ലീല.
മക്കള്‍: ലിനേഷ്, ലിജേഷ്, ലിജിന. മരുമക്കള്‍: പ്രജിഷ (ചാലക്കര മാഹി), നിധിന (കണ്ണൂര്‍), സുനില്‍ (സൈനികന്-മാനന്തേരി).
സഹോദരങ്ങള്‍: പരേതനായ ടി.കെകുഞ്ഞിരാമന്‍, ടി.കെ.രാജീവന് (പ്രധാന അധ്യാപകന് വളയം എംഎല്‍പി സ്കൂള്‍), ശാന്ത (പുറമേരി), ലീല (ചേരാപുരം), ദേവി (കൈനാട്ടി), സതി (കല്ലാച്ചി).