വടകര: മണിയൂര്‍ പഞ്ചായത്തിലെ കരുവഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്. വില്യാപ്പള്ളി ബ്ലോക്ക് സെക്രട്ടറി മുതുവീട്ടില്‍ ബാബുവിന്റെ വീടിനു നേര്‍ക്കാണ് ഇന്നലെ അര്‍ധരാത്രിയോടെ അക്രമികള്‍ ബോംബെറിഞ്ഞത്. ബാബുവിന്റെ മകന് വിഷ്ണു ദാസ് യൂത്ത് കോണ്‍ഗ്രസ് പാലയാട് മണ്ഡലം പ്രസിഡന്റാണ്.
അക്രമത്തില്‍ വീടിന്റെ ചുമരിനും വാതിലിനും മേല്‍ക്കൂരക്കും കേടുപറ്റി. ബൈക്കിലെത്തിയ രണ്ടു പേരാണ് അക്രമം നടത്തിയത്. ഇതിനു പിന്നില്‍ സിപിഎം ആണെന്ന് ആരോപിക്കുന്നു. ഇതിനു മുമ്പും സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് ഇവര്‍ക്ക് ഭീഷണി ഉണ്ടായിട്ടുണ്ട.് സംഭവമറിഞ്ഞ് പയ്യോളി പോലീസ് സ്ഥലത്തെത്തി.
കരുവഞ്ചേരിയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഇന്ന് വൈകീട്ട് അഞ്ചിന് അമ്പല നടയില്‍ യുഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടക്കുമെന്ന് നേതൃത്വം അറിയിച്ചു.