തൂണേരി: കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ ബിജെപിക്ക് ചാരപ്പണി ചെയ്യുകയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/vadakara-grand-carnival-ss.jpg?resize=700%2C263&ssl=1)
എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പച്ച നിറത്തിന് അലര്‍ജിയായി പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വയനാട്ടില്‍ ലീഗിന്റെ പച്ചക്കൊടി പിടിക്കേണ്ടന്ന് തീരുമാനിച്ചത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ്. ശൈലജ ടീച്ചര്‍ക്കെതിരെ വ്യാജ പ്രചരണവും നുണയും പ്രചരിപ്പിക്കുകയാണ്. കേരളത്തില്‍ 2004 ആവര്‍ത്തിക്കുമെന്നും റിയാസ് പറഞ്ഞു.
പി എം നാണു അധ്യക്ഷനായി. ഒ രാജന്, ഇ കെ വിജയന് എംഎല്‍എ, പി പി ചാത്തു, ശ്രീജിത്ത് മുടപ്പിലായി, സുബൈര്‍ ഹാജി, കനവത്ത് രവി, നെല്ലിയേരി ബാലന് എന്നവര്‍ സംസാരിച്ചു. സി കെ അരവിന്ദാക്ഷന് സ്വാഗതം പറഞ്ഞു.