വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചോറോട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി. തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണന അവസാനിപ്പിക്കുക, ബജറ്റില്‍ പ്രഖ്യാപിച്ച തുക ഉടന്‍ അനുവദിക്കുക, സാമൂഹ്യ സുരക്ഷ പെന്ഷന് കുടിശ്ശിക സഹിതം ഉടന്‍ അനുവദിക്കുക,
മുന്‍ വര്‍ഷം നല്കിയ ബില്ലുകളുടെ പണം അനുവദിക്കുക, പഞ്ചായത്ത് പദ്ധതികള്‍ക്കുള്ള ട്രഷറി നിയന്ത്രണം പിന്‍വലിക്കുക.
എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന ധര്‍ണ കെപിസിസി മെമ്പര്‍ അച്യുതന് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ പദ്ധതി വിഹിതം കൊടുക്കാതെ തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളെ കേരള ഗവണ്മെന്റ് താളം തെറ്റിക്കുന്നതായി അച്യുതന് പുതിയേടത്ത് ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് അഡ്വ:പി.ടി.കെ നജ്മല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി, കൂടാളി അശോകന്, സി.നിജിന്‍, മഠത്തില്‍ പുഷ്പ, രാജേഷ് ചോറോട്, കെ. കെ റിനീഷ്, മോഹനന്, സോമന് മാത്യത്ത്, ഷാജി.ഐ, രാഗേഷ്.കെ.ജി, ബിന്ദു വാഴയില്‍, സിന്ധു ഒ, നജീബ് ചോറോട്, പ്രവീണ്‍കുമാര്‍ കെ. ടി, മോഹന്‍ദാസ്, ബാലകൃഷ്ണന്.എ, പ്രകാശന് എന്‍.കെ, ശ്രീനി കുരിക്കിലാട്, ബാബു ബാലവാടി, രജിത്ത് മലോല്‍, ബിജു ടി. എം തുടങ്ങിയവര്‍ സംസാരിച്ചു.