വടകര: ദേശീയ പാതയിൽ മടപ്പള്ളിയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. മടപ്പള്ളി ദേശീയ പാതയ്ക്ക് സമീപം നടന്ന ധർണ കെപിസിസി മുൻ സെക്രട്ടറി സുനിൽ മടപ്പള്ളി ഉദ്ഘാടനം ചെയ്തു. മടപ്പള്ളി ഗവൺമെൻറ് കോളേജ്, പോസ്റ്റ് ഓഫീസ്, അറക്കൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ വന്നു പോകുന്ന ആയിരക്കണക്കിന് ആളുകൾക്ക് മാത്രമല്ല, മടപ്പള്ളി റെയിൽവേ അടിപ്പാത വഴി കടന്നു പോകുന്നവർക്കും ഈ പ്രദേശത്തെ നൂറ് കണക്കിന് സാധാരണ ജനങ്ങൾക്കും സുഗമമായ
സഞ്ചാരത്തിന് മടപ്പള്ളിയിൽ അടിപ്പാത അനുവദിച്ചേ മതിയാകൂ എന്ന് സുനിൽ മടപ്പള്ളി പറഞ്ഞു. സി കെ വിജയൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ബാബു ഒഞ്ചിയം, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സുബിൻ മടപ്പള്ളി, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സി കെ വിശ്വനാഥൻ, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജലജ വിനോദ്, എംകെ സഹജൻ, സിസി ബിജു, വികെ നജീഷ് കുമാർ, തോരായി ബാബു, കെകെ.വിശ്വനാഥൻ, പി പി ബാബു, മടപ്പള്ളി ഗവൺമെൻറ് കോളേജ് കെഎസ്യു യൂണിറ്റ് ഭാരവാഹികളായ സ്വാതി പ്രകാശ്, പാർവണ എസ് എന്നിവർ സംസാരിച്ചു. അശോകൻ ഒഞ്ചിയം കെ പി അശോക് കുമാർ, വി പി സുഹാസൻ, റോബിൻ ഒ എന്നിവർ നേതൃത്വം നൽകി.