വട്ടോളി: കുന്നുമ്മല്‍ – ഒതയോത്ത് യൂനിറ്റ് കോണ്‍ഗ്രസ് ഭാരവാഹിയും പൊതു പ്രവര്‍ത്തകനുമായ കെ.പി.ഹംസയെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. ഇക്കഴിഞ്ഞ ദിവസം വരെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഹംസ
കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പ്രമോദ് കക്കട്ടില്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറര്‍ എലിയാറ ആനന്ദന് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജമാല്‍ മൊകേരി, ബുത്ത് പ്രസിഡന്റ് ടി.അബ്ദുള്‍മജീദ്, സി.കെ.കുഞ്ഞബ്ദുള്ള ഹാജി, ടി.വി.രാഹുല്‍, വി.പി.പുരുഷു, കെ.കെ. അബ്ദുറഹ്മാന് ഹാജി, പി.പി.സ്നിത, സി.കെ.മമ്മു, റാഷീദ് വട്ടോളി, പി.പി. മോഹനന്, കെ.പി. കരുണന്, വി.പി. സതി, കെ.പി.അമ്മത്, സുപ്പി നീലീയോട്ട്, കെ.കെ.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.