നാദാപുരം: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ബൂത്ത് തല ശില്പ ശാലക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി
നാദാപുരത്തും കുറ്റ്യാടിയിലും നടന്നു. ബൂത്ത് പ്രസിഡന്റ്, ബൂത്ത് ലെവല്‍ ഏജന്റ് എന്നിവര്‍ക്കുള്ള പരിശീലനമാണ് നടന്നത്. കേരളത്തില്‍ ആര്‍എസ്എസ്, സിപിഎം രഹസ്യ ബന്ധം ഓരോ ദിവസം കഴിയുന്തോറും മറനീക്കി പുറത്ത് വരുന്നതായി നാദാപുരത്ത് ശില്പ ശാല ഉദ്ഘടനം ചെയ്ത കെ.മുരളീധരന് എംപി പറഞ്ഞു. ആര്‍എസ്എസുമായുള്ള
അവിശുദ്ധ സഖ്യത്തെ അറബിക്കടലില്‍ എറിഞ്ഞ ചരിത്രമാണ് കേരളത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. നാദാപുരത്തും കുറ്റ്യാടിയിലും ബ്ലോക്ക് പ്രസിഡന്റുമാരായ മോഹനന് പാറക്കടവ്, ശ്രീജേഷ് ഊരത്ത് എന്നിവര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി വി.എ.നാരായണന്, നിജേഷ് അരവിന്ദ്, കാവില്‍ പി.മാധവന്, അഡ്വ.പ്രമോദ് കക്കട്ടില്‍, ആവോലം രാധാകൃഷ്ണന്, എ.സജീവന്, വിഎം ചന്ദ്രന് എന്നിവര്‍ സംസാരിച്ചു .
ഈ മാസം 28 ന് മുമ്പേ ജില്ലയിലെ മുഴുവന്‍ ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാരുടെയും ബ്ലോക്ക് തല പരിശീലന ശില്പശാല പൂര്‍ത്തിയാവുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ:കെ പ്രവീണ്‍ കുമാര്‍ അറിയിച്ചു.