കക്കട്ടില്‍: കുന്നുമ്മല്‍ പഞ്ചായത്ത് പത്താം വാര്‍ഡ് ‘വീണ’ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ എല്‍എസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും തുടര്‍ച്ചയായി രണ്ടു വര്‍ഷം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കുടിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീം അംഗം നിരഞ്ജനയെയും അനുമോദിച്ചു. പി.എം.അഷ്റഫ് ഉദ്ഘാടനം ചെയ്തു. കെ.ബീന അധ്യക്ഷയായി.
വാര്‍ഡ് മെമ്പര്‍ നസീറ ബഷീര്‍, എം.നാണു, രസിന രഞ്ജിത്ത്, ഗീത നടുവിലക്കണ്ടി, പ്രിയ, വിമല, ലാലി, കെ.കെ ഇബ്രാഹിം ഹാജി, പി.ടി.കെ മുസ്തഫ, ശോഭ ബാബു എന്നിവര്‍ സംസാരിച്ചു.