കുറ്റ്യാടി: സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന സോഷ്യല്‍ സയന്‍സ് പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം
കരസ്ഥമാക്കിയ അഭിഷേക് നമ്പീശന് സ്നേഹാദരം. നിട്ടൂരിലെ പര്യടന പരിപാടിക്കിടയില്‍ നിട്ടൂര്‍ മേഖല യുഡിഎഫ് കമ്മിറ്റിയുടെ ഉപഹാരം ഷാഫി പറമ്പില്‍ അഭിഷേകിന് സമ്മാനിച്ചു. പ്രസംഗത്തിന് പ്രചോദനമായതെന്താണെന്ന ഷാഫിയുടെ ചോദ്യത്തിന് ശശി തരൂരിന്റെ ‘ദി ലെസ് യു പ്രീച്ച് ദി മോര് യു ലേണ്‍’ എന്ന പുസ്തകമാണെന്ന് ഉത്തരമായി അഭിഷേക് പറഞ്ഞു.
ചടങ്ങില്‍ കെ.പി.അനൂജ് ലാല്‍ അധ്യക്ഷനായി. ശ്രീജേഷ് ഊരത്ത്, പി.കെ.സുരേഷ്, വി.പി.മൊയ്തു, പി.പി.ദിനേശന്, എം.പി.കരീം, ജി.കെ.വരുണ്‍ കുമാര്‍, നൗഷാദ് കോവില്ലത്ത്, കെ.ജെ.അശ്വന്ത്, ടി.വി.റഊഫ്, വി.പി.കാസിം തുടങ്ങിയവര്‍ പങ്കെടുത്തു.