കല്ലാച്ചി: ശ്രീദോണാചാര്യ കല്ലാച്ചി പി.സി.സി – 90-92 ബാച്ചിൻ്റെ നേതൃത്തിൽ പൊതു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ദ്രോണപ്രിൻസിപ്പാൾ എം.കെ. വിനോദൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജാഫർ മൂസ അധ്യക്ഷത വഹിച്ചു.
സർക്കിൾ ഇൻസ്പകടർ ആസാദ്, ദിനേശൻ അടുക്കത്ത്, അബ്ദുൾ സലാം, സത്യൻ കുമ്പളച്ചോല,
ഷീബ എം.കെ. ആശ കാരപ്പറ്റ , കെ.പി. പവിത്രൻ, പി.ഗീരീഷ്, നാസർ കണ്ടോത്ത് കുനി എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ഉപഹാരം നൽകി.