വടകര: എം.യു.എം വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിൽ 2024 പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള മുഹമ്മദ് ഷഹബാസ് എന്റോവ്മെന്റ് വിതരണവും സ്റ്റാഫ്കൗൺസിൽ ഏർപ്പെടുത്തിയ അനുമോദന ചടങ്ങും സംഘടിപ്പിച്ചു. എം ഐ സഭാ മാനേജർ എം പി അബ്ദുൽ കരീം ചടങ്ങ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-visionnn.jpeg?resize=538%2C500&ssl=1)
ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പാൾ സി കെ അബ്ദുൽ വഹാബ് സ്വാഗതം പറഞ്ഞ യോഗത്തിന് പി ടി എ പ്രസിഡന്റ് യൂനുസ് കെ ടി അധ്യക്ഷത വഹിച്ചു. എം ഐ സഭാ ജനറൽ സെക്രട്ടറി കെ എം പി അഷ്റഫ് മുഖ്യപ്രഭാഷണം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/autonic-institute.jpeg?resize=594%2C600&ssl=1)
നടത്തി. ചടങ്ങിന് പ്രൊഫസർ കെ.കെ മഹമൂദ്, കെ കെ സുബൈർ, പി മുഹമ്മദ് ഹിർഷാദ്, പി വി മുഹമ്മദ് ഷനൂദ് എന്നിവർ ആശംസകൾ നേർന്നു.
കെ വി കെ ഹാറൂൺ റഷീദ് നന്ദി രേഖപ്പെടുത്തി.