തിരുവള്ളൂർ: ശാന്തിനികേതൻ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികളെ അനുമോദിച്ചു. 97.5 ശതമാനം നേട്ടത്തോടെ വിജയ ശതമാനത്തിൽ സബ് ജില്ലയിൽ രണ്ടാം സ്ഥാനം സ്കൂൾ നേടി. സയൻസിൽ മുഴുവൻ കുട്ടികളും വിജയിച്ചു. ബയോളജിയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്ക് പുത്തൂർ പത്മനാഭൻ്റെ
സ്മരണാർത്ഥം ഏർപ്പെട്ടുത്തിയ കാഷ് അവർഡ് വിതരണവും നടന്നു. കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പ്രസന്ന പി റിപ്പോർട്ട് അവതരിപ്പിച്ചു.
പി ടി എ പ്രസിഡന്റ് സമീർ പി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ് എം മുനീർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷഹനാസ് കെ.വി, സ്കൂൾ മാനേജർ ചുണ്ടയിൽ മൊയതു ഹാജി, ഹെഡ്മിസ്ട്രസ് വൃന്ദ കെ.പി, സിനിമ പിന്നണിഗായകൻ ജാസിർ മുഹമ്മദ്, പ്രദീപ് നാലുപുരക്കൽ, സ്റ്റാഫ് സെക്രട്ടറി സക്കീർ എ.കെ എന്നിവർ സംസാരിച്ചു.