മംഗലാട്: ഈ വർഷത്തെ എസ് എസ് എൽ സി,പ്ലസ് ടു,എൽ എസ് എസ്, പൊതു പരീക്ഷ ടോപ് പ്ലസ് വിദ്യാർഥികളെ മംഗലാട് ശാഖ വനിതാ ലീഗ് കമ്മറ്റി അനുമോദിച്ചു. കുറ്റ്യാടി നിയോജക മണ്ഡലം വനിത ലീഗ് ട്രഷറർ എം എം നഷീദ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്
വനിത ലീഗ് സെക്രട്ടറി സാറ വെള്ളിലാട്ട് അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് നേതാക്കളായ എം എം മുഹമ്മദ്, എ കെ അബ്ദുല്ല, പനയുള്ളതിൽ അമ്മത് ഹാജി,വനിതാ ലീഗ് ശാഖ ഭാരവാഹികളായ സക്കീന പട്ടേരി, നസ്രിയത്ത് ടി കെ പി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.