കുറ്റ്യാടി: പരീക്ഷയിൽ ഉന്നത വിജയം നേടിയവർ പഠനത്തിൽ മാത്രമല്ല നാടിനെ നേരിലേക്ക് നയിക്കുന്ന നന്മയുടെ വാഹകർ കൂടിയാവണമെന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി.പി നിഷ പറഞ്ഞു. കുറ്റ്യാടി ഗവ:ഹയർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
സെക്കണ്ടറി സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പി.ടി.എ പ്രസിഡൻ്റ് വി വി അനസ് അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ എ ഇ ഒ പി എം അബ്ദുറഹിമാൻ, പ്രിൻസിപ്പാൾ ഡോ:അൻവർ ഷമീം സെഡ് എ എസ് എം സി ചെയർമാൻ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
റഫീഖ് വി.കെ,നാസർ തയ്യുള്ളതിൽ, ഫിർദൗസ്, എൻ ശശി, പി.കെ സുനിത , ഒ മാഷിദ , വിജയൻ പി.ടി, കെ ഹാരിസ്, നഷ്മ , മജീദ് ചാലിക്കര, എ എം മോഹനൻ, ബൈജു കരണ്ടോട്, ശാക്കിർ കടമേരി , ഖാലിദ് വാണിമേൽ, കെ. എ രേഖ എന്നിവർ സംസാരിച്ചു.