വടകര: അഴിത്തല വാർഡിലെ വിദ്യഭ്യാസ പദ്ധതിയായ വിജയതീരം പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. വാർഡ് കൗൺസിലർ പിവി ഹാഷിമിന്റെ വിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായി വാർഡിലെ മുഴുവൻ വിഷയങ്ങളിലും
എപ്ലസ് നേടിയ എസ്എസ്എൽസി, പ്ലസ്ടു വിദ്യാർത്ഥികളെ വാർഡ് കൗൺസിലർ പിവി ഹാഷിം അനുമോദിച്ചു. എസി നസീർ, പിവി റാഷിദ്, സി ഹമീദ്, പോക്കർവളപ്പിൽ മഹമൂദ്, പിവിസി അഷ്റഫ്, സികെ ഫൈജാസ്, പിവിസി ഇബ്രാഹിം, എംവി ഹംസ എന്നിവർ സംബന്ധിച്ചു.