വടകര: ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും രാജ്യപുരസ്കാര്‍, ജെആര്‍സി സി ലെവല്‍ പരീക്ഷാ വിജയികളെയും മാനേജ്മെന്റും പിടിഎയും സംയുക്തമായി അനുമോദിച്ചു. എക്സലന്‍ഷ്യ’ എന്ന പേരില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം വടകര ഡിവൈഎസ്പി വിനോദ് കുമാര്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ കെ കെ ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഗുണേഷ് കുറ്റിയില്‍ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് രഞ്ജീവ് കുറുപ്പ്, ആറ്റകോയ തങ്ങള്‍ എന്നിവര്‍ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പള്‍ ദിനേഷ് കരുവാന്‍കണ്ടി സ്വാഗതം പറഞ്ഞു. വൈസ് പ്രിന്‍സിപ്പാള്‍ വി.ദീപ, എസ്എന്‍എല്‍ പി പിടിഎ പ്രസിഡന്റ്
കലേഷ് കെ ദാസ്, ഹെഡ്മിസ്ട്രസ് ലേഖ സജിത്ത്, സി.ശ്രീജ, ടി.സുമതി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വി വി ബിനു നന്ദി പറഞ്ഞു.